Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tp Ramakrishnan

പ​രാ​ജ​യ കാ​ര​ണം മു​ഖ്യ​മ​ന്ത്രി​യാ​ണെ​ന്ന് എ​ൽ​ഡി​എ​ഫി​ൽ ആ​രും പ​റ​ഞ്ഞി​ട്ടി​ല്ല: ടി.​പി രാ​മ​കൃ​ഷ്ണ​ൻ

തി​രു​വ​ന​ന്ത​പു​രം: എ​ൽ​ഡി​എ​ഫി​ന്‍റെ പ​രാ​ജ​യ കാ​ര​ണം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണെ​ന്ന് എ​ൽ​ഡി​എ​ഫി​ൽ ആ​രും പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് സ്ഥാ​നം ച​ർ​ച്ച​യി​ൽ വ​ന്നി​ട്ടി​ല്ലെ​ന്നും എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ടി.​പി. രാ​മ​കൃ​ഷ്ണ​ൻ. പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​ന​ത്ത് പു​തി​യ ആ​ൾ വേ​ണ​മെ​ന്ന് എ​ൽ ഡി ​എ​ഫി​ൽ ആ​രും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും രാ​മ​കൃ​ഷ്ണ​ൻ.

പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് സ്ഥാ​നം സി​പി​ഐ ചോ​ദി​ച്ച​താ​യി മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്നാ​ണ​റി​ഞ്ഞ​ത്. പാ​ർ​ട്ടി​യു​ടെ തോ​ൽ​വി സം​ബ​ന്ധി​ച്ച് താ​ഴ്ഘ​ട​ക​ങ്ങ​ളി​ൽ ച​ർ​ച്ച ചെ​യ്ത​തി​നു​ശേ​ഷം ജൂ​ൺ അ​വ​സാ​ന​മേ തീ​രു​മാ​നം​ഉ​ണ്ടാ​കൂ. ആ​ശാ സ​മ​രം ഉ​ദ്ദേ​ശ​ശു​ദ്ധി​യു​ള​ള​താ​യി​രു​ന്നി​ല്ല. അ​തു​കൊ​ണ്ടാ​ണ് അ​തി​നെ ത​ള്ളി​പ്പ​റ​ഞ്ഞ​ത്.

ഗ​വ​ൺ​മെ​ന്‍റ് വ​ന്നി​ല്ലെ​ങ്കി​ലും സ​പ്ലെ​കോ​യി​ൽ അ​രി​ക്കു വി​ല കൂ​ട്ടി​കൊ​ണ്ട് ജ​ന​ദ്രോ​ഹ​ത്തി​ന് യു ​വി​എ​ഫ് തു​ട​ക്ക​മി​ട്ടു ക​ഴി​ഞ്ഞു. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രെ ത​ല​ങ്ങും വി​ല​ങ്ങും​മാ​റ്റി തു​ട​ങ്ങി. എ​ന്നി​ട്ടും. മു​ഖ​മ​ന്ത്രി ആ​രെ​ന്ന് പോ​ലും തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് എ​കെ​ജി സെ​ന്‍റ​റി​ൽ ന​ട​ന്ന പ​ത്ര​സ​മ്മ​ള​ന​ത്തി​ൽ രാ​മ​ക്യ​ഷ്ണ​ൻ വി​മ​ർ​ശി​ച്ചു. മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വി​നെ ചൊ​ല്ലി ച​ർ​ച്ച വേ​ണ്ടെ​ന്നും എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ പ​റ​ഞ്ഞു.

Kerala

രാ​ഹു​ലി​ന്‍റെ രാ​ജി കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട​ണം, മു​കേ​ഷി​നെ​തി​രേ സ​മാ​ന പ​രാ​തി​യ​ല്ല: എ​ൽ​ഡി​എ​ഫ്

കോ​ഴി​ക്കോ​ട്: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യു​ടെ രാ​ജി കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്ന് എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ടി.​പി. രാ​മ​കൃ​ഷ്ണ​ൻ. എം​എ​ൽ​എ​യു​ടെ അ​റ​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​ഹു​ലി​ന് കോ​ൺ​ഗ്ര​സ് സം​ര​ക്ഷ​ണ ക​വ​ച​മൊ​രു​ക്കു​ക​യാ​ണ് ചെ​യ്ത​ത്. അ​റ​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ടും എം​എ​ൽ​എ സ്ഥാ​ന​ത്ത് തു​ട​രു​ന്ന​തി​ലും കോ​ൺ​ഗ്ര​സ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണം. കോ​ൺ​ഗ്ര​സി​ന്‍റെ വി​കൃ​ത മു​ഖ​മാ​ണ് പ്ര​ക​ട​മാ​യി​രി​ക്കു​ന്ന​ത്.

പൊ​തു​സ​മൂ​ഹ​ത്തി​ന് മാ​തൃ​ക​യാ​കു​ന്ന ത​ര​ത്തി​ലു​ള്ള ന​ട​പ​ടി​യാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​കേ​ണ്ടി​യി​രു​ന്ന​ത്. സ്ത്രീ​ത്വ​ത്തെ മാ​നി​ക്കു​ന്നു​വെ​ങ്കി​ൽ കോ​ൺ​ഗ്ര​സ് പ​രാ​തി​കാ​രി​യെ കേ​ൾ​ക്ക​ണ​മാ​യി​രു​ന്നു. കോ​ൺ​ഗ്ര​സി​ന്‍റെ നി​ല​പാ​ടി​ൽ സം​ശ​യ​മു​ണ്ടെ​ന്നും അ​ത് ദൂ​രീ​ക​രി​ക്ക​ണ​മെ​ന്നും എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ആ​വ​ശ്യ​പ്പെ​ട്ടു.

അ​തേ​സ​മ​യം സി​പി​എം എം​എ​ൽ​എ​യാ​യ എം. ​മു​കേ​ഷു​മാ​യി ബ​ന്ധ​പ്പെ​ട്ടു​യ​ർ​ന്ന പ​രാ​തി​യി​ൽ പാ​ർ​ട്ടി എ​ന്ത് ന​ട​പ​ടി സ്വീ​ക​രി​ച്ചു​വെ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തോ​ട് മു​കേ​ഷി​ന്‍റേ​ത് സ​മാ​ന​മാ​യ പ​രാ​തി​യാ​ണോ എ​ന്നാ​ണ് അ​ദ്ദേ​ഹം ചോ​ദി​ച്ച​ത്.

പോ​ലീ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ പ്ര​ശം​സി​ച്ച എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ഒ​രു കു​റ്റ​വാ​ളി​യെ​യും ര​ക്ഷ​പെ​ടാ​ൻ സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി.

Kerala

പരാജയം പഠിച്ച് വിലയിരുത്തുമെന്ന് എൽഡിഎഫ് ക​ണ്‍​വീ​ന​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യി​​​ലെ എ​​​ല്ലാ പാ​​​ർ​​​ട്ടി​​​ക​​​ളും ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ​​​രാ​​​ജ​​​യം ആ​​​ഴ​​​ത്തി​​​ൽ പ​​​ഠി​​​ച്ച ശേ​​​ഷം ജ​​​നു​​​വ​​​രി ആ​​​ദ്യ വാ​​​രം ചേ​​​രു​​​ന്ന എ​​​ൽ​​​ഡി​​​എ​​​ഫ് യോ​​​ഗ​​​ത്തി​​​ൽ വി​​​ശ​​​ദ​​​മാ​​​യ ച​​​ർ​​​ച്ച ന​​​ട​​​ക്കു​​​മെ​​​ന്നു ക​​​ണ്‍​വീ​​​ന​​​ർ ടി.​​​പി. രാ​​​മ​​​കൃ​​​ഷ്ണ​​​ൻ. ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന എ​​​ൽ​​​ഡി​​​എ​​​ഫ് യോ​​​ഗ​​​ത്തി​​​ൽ ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ ച​​​ർ​​​ച്ച ചെ​​​യ്തി​​​ല്ലെ​​​ന്നും യോ​​​ഗ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ വി​​​ശ​​​ദീ​​​ക​​​രി​​​ക്കാ​​​ൻ വി​​​ളി​​​ച്ചു ചേ​​​ർ​​​ത്ത പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ തോ​​​റ്റു​​​വെ​​​ന്ന​​​ത് സ​​​ത്യ​​​മാ​​​ണ്. എ​​​ന്നാ​​​ൽ, ഇ​​​ട​​​തു മു​​​ന്ന​​​ണി ആ​​​കെ ത​​​ക​​​ർ​​​ന്നു​​പോ​​​യി​​​ട്ടി​​​ല്ല. ക​​​പ്പ​​​ലാ​​​കെ മു​​​ങ്ങി​​​പ്പോ​​​യി​​​ട്ടി​​​ല്ല. മു​​​ന്ന​​​ണി​​​ക്കു തി​​​രി​​​ച്ചു​​വ​​​രാ​​​നാ​​​കും. യാ​​​ഥാ​​​ർ​​​ഥ്യം പ​​​രി​​​ശോ​​​ധി​​​ച്ചു തി​​​രു​​​ത്ത​​​ൽ വ​​​രു​​​ത്തി തി​​​രി​​​ച്ചു വ​​​രാ​​​നാ​​​കും.

എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ മൂ​​​ന്നാം ത​​​വ​​​ണ​​​യും അ​​​ധി​​​കാ​​​ര​​​ത്തു​​​ട​​​ർ​​​ച്ച നേ​​​ടു​​​ന്ന​​​തി​​​നെ ത​​​ക​​​ർ​​​ക്കു​​​ന്ന ജ​​​ന​​​വി​​​ധി​​​യ​​​ല്ല ഇ​​​പ്പോ​​​ഴു​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്. തോ​​​ൽ​​​വി പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ സി​​​പി​​​എം നേ​​​തൃ​​​യോ​​​ഗം 27 മു​​​ത​​​ൽ 29 വ​​​രെ ന​​​ട​​​ക്കും. 27നു ​​​സി​​​പി​​​എം സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റും 28നും 29​​​നും സം​​​സ്ഥാ​​​ന സ​​​മി​​​തി​​​യും യോ​​​ഗം ഇ​​​ക്കാ​​​ര്യം പ​​​രി​​​ശോ​​​ധി​​​ക്കും.എ​​​ല്ലാ പാ​​​ർ​​​ട്ടി​​​ക​​​ൾ​​​ക്കും വി​​​ശാ​​​ദം​​​ശ​​​ങ്ങ​​​ൾ മു​​​ന്ന​​​ണി​​​യെ അ​​​റി​​​യി​​​ക്കാം. ഇ​​​തി​​​ന് അ​​​നു​​​സ​​​രി​​​ച്ചാ​​​കും ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ക്കു​​​ക.

എ​​​ൽ​​​ഡി​​​എ​​​ഫി​​​ൽ ഉ​​​റ​​​ച്ചു നി​​​ൽ​​​ക്കു​​​മെ​​​ന്നാ​​​ണു ജോ​​​സ്.​​​കെ. മാ​​​ണി വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്. എ​​​ൽ​​​ഡി​​​എ​​​ഫ് നി​​​ല​​​പാ​​​ട് അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന ഏ​​​തു ക​​​ക്ഷി​​​ക്കും ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യി​​​ലേ​​​ക്കു സ്വാ​​​ഗ​​​തം. നി​​​ല​​​പാ​​​ട് അം​​​ഗീ​​​ക​​​രി​​​ച്ച് എ​​​ത്തി​​​യാ​​​ൽ മു​​​സ്‌​​​ലിം​​​ലീ​​​ഗി​​​നേ​​​യും ഇ​​​ട​​​തു​​​മു​​​ന്ന​​​ണി ഘ​​​ട​​​ക​​​ക​​​ക്ഷി​​​യാ​​​യി അം​​​ഗീ​​​ക​​​രി​​​ക്കും. എ​​​ൽ​​​ഡി​​​എ​​​ഫ് അ​​​ടി​​​ത്ത​​​റ ദു​​​ർ​​​ബ​​​ല​​​മാ​​​കു​​​മെ​​​ന്ന ഒ​​​രു ആ​​​ശ​​​ങ്ക​​​യും വേ​​​ണ്ട.

Kerala

രാ​ഹു​ലി​ന്‍റെ വി​ഷ​യ​ത്തി​ല്‍ മ​റു​പ​ടി പ​റ​യേ​ണ്ട​ത് കോ​ണ്‍​ഗ്ര​സ്; മു​കേ​ഷി​ന്‍റെ കേ​സ് വ്യ​ത്യ​സ്ത​മാ​ണ്: ടി.​പി. രാ​മ​കൃ​ഷ്ണ​ൻ

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ല്‍ എം​എ​ല്‍​എ​യ്‌​ക്കെ​തി​രെ യു​വ​തി പ​രാ​തി ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍. പ​രാ​തി ഇ​ല്ലെ​ന്ന കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​ശ്‌​നം തീ​ര്‍​ന്നെ​ന്നും യു​വ​തി മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ല്‍​കി​യ​ല്ലോ എ​ന്നും രാ​മ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.

"രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ വി​ഷ​യ​ത്തി​ല്‍ മ​റു​പ​ടി പ​റ​യേ​ണ്ട​ത് കോ​ണ്‍​ഗ്ര​സാ​ണ്. കോ​ണ്‍​ഗ്ര​സി​ന്‍റെ വി​കൃ​ത മു​ഖ​മാ​ണ് ഇ​തി​ലൂ​ടെ അ​നാ​വ​ര​ണം ചെ​യ്യ​പ്പെ​ടു​ന്ന​ത്. സ​സ്‌​പെ​ന്‍​ഷ​ന്‍ പ്ര​ധാ​ന ന​ട​പ​ടി​യെ​ന്നാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. രാ​ഹു​ല്‍ ഒ​രു തെ​റ്റും ചെ​യ്തി​ട്ടി​ല്ലെ​ന്നാ​ണ് കെ. ​സു​ധാ​ക​ര​ന്‍റെ വാ​ദം.'- രാ​മ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.

പെ​ണ്‍​കു​ട്ടി പ​രാ​തി ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്ന് രാ​ഹു​ലി​ന് ഒ​ളി​വി​ല്‍ പോ​കേ​ണ്ട​താ​യി വ​ന്നു. ഇ​ത് അ​പ​മാ​ന​ക​ര​മാ​ണ്. കു​റ്റം ചെ​യ്ത​വ​രെ കോ​ണ്‍​ഗ്ര​സ് സം​ര​ക്ഷി​ക്കു​ന്ന​ത് എ​ന്തി​നാ​ണ്. പ​രാ​തി ഉ​ന്ന​യി​ച്ച സ്ത്രീ​ക​ളെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള അ​ഭി​പ്രാ​യ​ങ്ങ​ളാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് ഉ​ണ്ടാ​കു​ന്ന​ത്.'-​ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ കു​റ്റ​പ്പെ​ടു​ത്തി.

"ദീ​പാ ദാ​സ് മു​ന്‍​ഷി​യ​ട​ക്ക​മു​ള്ള​വ​ര്‍ പ​രാ​തി​ക്കാ​രി​യെ കു​റ്റം പ​റ​യു​ക​യാ​ണ്. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ക​യാ​ണ് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍. സ​മൂ​ഹം അ​ത് തി​രി​ച്ച​റി​യും. മു​കേ​ഷി​ന്‍റെ കേ​സു​മാ​യി ഇ​തി​നെ താ​ര​ത​മ്യം ചെ​യ്യാ​നാ​വി​ല്ല. രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ പൊ​തു​ജീ​വി​ത​ത്തി​ല്‍ നി​ന്ന് മാ​റി നി​ന്ന് നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്ക​ണം. അ​തി​ന് പ്രേ​രി​പ്പി​ക്കേ​ണ്ട​ത് കോ​ണ്‍​ഗ്ര​സാ​ണ്.'-​ടി പി ​രാ​മ​കൃ​ഷ്ണ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു

Kerala

കെ​എ​സ്ആ​ര്‍​ടി​സി​യി​ലേ​ത് ഭ്രാ​ന്ത​ന്‍ പ​രി​ഷ്‌​കാ​ര​ങ്ങ​ളെ​ന്ന് എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ ന​ട​പ്പാ​ക്കു​ന്ന​ത് ഭ്രാ​ന്ത​ന്‍ പ​രി​ഷ്‌​കാ​ര​ങ്ങ​ളാ​ണെ​ന്ന് കു​റ്റ​പ്പെ​ടു​ത്തി എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ടി.​പി.​രാ​മ​കൃ​ഷ്ണ​ന്‍. ഒ​രു നീ​തീ​ക​ര​ണ​വു​മി​ല്ലാ​ത്ത രീ​തി​യി​ലാ​ണ് കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ ഓ​രോ പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വി​മ​ര്‍​ശി​ച്ചു.

ഏ​ക​പ​ക്ഷീ​യ​മാ​യ സ​മീ​പ​ന​മാ​ണ് കെ​എ​സ്ആ​ര്‍​ടി​സി മാ​നേ​ജ്‌​മെ​ന്‍റ് സ്വീ​ക​രി​ക്കു​ന്ന​ത്. തൊ​ഴി​ലാ​ളി​ക​ളെ​യോ തൊ​ഴി​ലാ​ളി​ക​ള്‍​ക്കോ സം​ഘ​ട​ന​ക​ള്‍​ക്കോ യാ​തൊ​രു പ​രി​ഗ​ണ​ന​യും ന​ല്‍​കു​ന്നി​ല്ല.

പ്ര​ശ്‌​ന​ങ്ങ​ള്‍ ഒ​ന്നും പ​രി​ഹ​രി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്നും രാ​മ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​രെ വി​ശ്വാ​സ​ത്തി​ല്‍ എ​ടു​ക്കാ​ന്‍ മാ​നേ​ജ്‌​മെ​ന്‍റ് ത​യാ​റാ​ക​ണം. ഒ​രു നീ​തീ​ക​ര​ണ​വു​മി​ല്ലാ​ത്ത പ​രി​ഷ്‌​കാ​ര​ങ്ങ​ളാ​ണ് മാ​നേ​ജ്‌​മെ​ന്‍റ് ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും രാ​മ​കൃ​ഷ്ണ​ന്‍ കു​റ്റ​പ്പെ​ടു​ത്തി.

Kerala

പി​എം ശ്രീ ​വി​വാ​ദം: മു​ന്ന​ണി ച​ർ​ച്ച ചെ​യ്ത് പ​രി​ഹ​രി​ക്കു​മെ​ന്ന് ടി.​പി. രാ​മ​കൃ​ഷ്ണ​ൻ

കോ​ഴി​ക്കോ​ട്: പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ കേ​ര​ള സ​ർ​ക്കാ​ർ ഒ​പ്പു​വച്ച​ത് സം​ബ​ന്ധി​ച്ച വി​വാ​ദ​ങ്ങ​ൾ മു​ന്ന​ണി ച​ർ​ച്ച ചെ​യ്ത് പ​രി​ഹ​രി​ക്കു​മെ​ന്ന് എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ടി.​പി. രാ​മ​കൃ​ഷ്ണ​ൻ. സി​പി​ഐ ഉ​യ​ർ​ത്തി​യ വി​ഷ​യ​ങ്ങ​ളും ഒ​പ്പു​വ​ച്ച ധാ​ര​ണ​യി​ലെ വ്യ​വ​സ്ഥ​ക​ളും പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ട​തു​മു​ന്ന​ണി യോ​ഗം ചേ​രു​ന്ന തീ​യ​തി തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു

പി​എം ശ്രീ ​പ​ദ്ധ​തി വ​ഴി ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം ക​ട​ന്നു വ​രു​ന്നു​ണ്ടോ എ​ന്നും ഇ​പ്പോ​ൾ ഒ​പ്പു​വ​ച്ച ധാ​ര​ണ​യി​ലെ വ്യ​വ​സ്ഥ​ക​ളും പ​രി​ശോ​ധി​ക്കും. സി​പി​ഐ ഉ​യ​ർ​ത്തി​യ വി​ഷ​യ​ങ്ങ​ളും എ​ൽ​ഡി​എ​ഫ് ച​ർ​ച്ച ചെ​യ്യും. എ​ല്ലാ പാ​ർ​ട്ടി​ക​ളു​ടെ​യും അ​ഭി​പ്രാ​യം ആ​രാ​യു​മെ​ന്നും പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യു​മെ​ന്നും ടി.​പി. രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

അ​തേ​സ​മ​യം പി​എം ശ്രീ ​പ​ദ്ധ​തി​ക്കെ​തി​രെ​യു​ള്ള എ​തി​ർ​പ്പ് തു​ട​രു​ക​യാ​ണ് സി​പി​ഐ. ഡ​ൽ‌​ഹി​യി​ലെ എ​കെ​ജി ഭ​വ​നി​ൽ സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷ​വും നി​ല​പാ​ടി​ൽ നി​ന്ന് പി​ന്നോ​ട്ടി​ല്ലെ​ന്നും റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും സി​പി​ഐ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി. ​രാ​ജ വ്യ​ക്ത​മാ​ക്കി.

ത​ങ്ങ​ളു​ടെ നി​ല​പാ​ട് പി​എം ശ്രീ ​ക​രാ​ര്‍ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ത​ന്നെ​യാ​ണ്. അ​തി​ൽ നി​ന്ന് പി​ന്നോ​ട്ടി​ല്ല. വി​ശ​ദ​മാ​യി വി​ഷ​യം ച​ര്‍​ച്ച ചെ​യ്തു. സി​പി​എം ഇ​തി​ൽ പു​ന​രാ​ലോ​ച​ന ന​ട​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ഡി. ​രാ​ജ പ​റ​ഞ്ഞു.

Latest News

Corehub Up